കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ രണ്ടാം വാർഡിലെ പുതിയമ്പ്ര മുഹമ്മദിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ ഇന്നലെ കൃഷികൾ നശിപ്പിച്ചത്.
ചേന, ചേമ്പ്, വാഴ, മാവിൻ തൈകൾ, തെങ്ങിൻ തൈകൾ എന്നിവയെല്ലാം കാട്ടുപന്നികൾ നശിപ്പിച്ചു.സംരക്ഷണ വേലി കെട്ടിയ കൃഷിയിടത്തിൽ ആണ് കാട്ടുപന്നികൾ ഇറങ്ങി കൃഷികൾ നശിപ്പിച്ചത്.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികൾ ഇറങ്ങു കൃഷികൾ നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. കർഷകർക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുവാനും, കാട്ടുപന്നികളുടെ അക്രമങ്ങളിൽ നിന്ന് പ്രദേശവാസികൾക്ക് രക്ഷനേടുവാനും അധികാരികളുടെ ഭാഗത്തുനിന്നും വേണ്ട നടപടികൾ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
