Trending

നിയമപാലകരിലെ പക്ഷപാതിത്വ സമീപനം അതീവ ഗൗരവതരം:വിസ്ഡം യൂത്ത്



കൊയിലാണ്ടി: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കി അവർക്ക് നിർഭയത്വം ഉറപ്പ് വരുത്തേണ്ട നിയമപാലകരെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ അതീവ ഗൗരവമുളളതാണെന്ന് വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ കൗൺസിൽ അഭിപ്രായപ്പെട്ടു.

ഒരു സമുദായത്തേയും ദേശത്തെയും ക്രിമിനൽ വൽകരിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം.

ആരോപണ വിധേയരായ ഉന്നത പോലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്താൻ അധികൃതർ തയ്യാറാകണം.

മലപ്പുറം ജില്ലയടക്കമുള്ള മുസ്ലിം ഭൂരിപക്ഷ മേഖലയിൽ നിലവിലുള്ള ക്രിമിനൽ കേസുകളെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണം.

സ്ത്രീകൾക്ക് നേരെയുള്ള ക്രൂരമായ അക്രമ സംഭവങ്ങൾ പുറത്ത് വരുന്ന സന്ദർഭത്തിൽ വ്യാജാരോപണങ്ങളിലൂടെ കുറ്റക്കാർക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുന്നതിനെ കരുതിയിരിക്കണം.

കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ അൻഫസ് മുക്രം കൗൺസിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജിദ് ബിസ്മി അധ്യക്ഷത വഹിച്ചു.

വിവിധ സെഷനുകൾക്ക് വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജംഷീർ സ്വലാഹി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നൗഫൽ ഒട്ടുമ്മൽ, കെ. അബ്ദുൽ നാസർ മദനി, വി.കെ ഉനൈസ് സ്വലാഹി, ടി.എൻ ശക്കീർ സലഫി എന്നിവർ നേതൃത്വം നൽകി. ഷഫ്നി ബാലുശ്ശേരി, ഷമീം കോളിക്കൽ, മുനീർ പേരാമ്പ്ര, സിറാജ് ചീക്കോന്ന്, ആശിഖ് വടകര, നാജിൽ പയ്യോളി, ഫൈറൂസ് അഹമദ് സംസാരിച്ചു. ജില്ലാ സെക്രട്ടറി സമീർ മൂടാടി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷാനിയാസ് നന്തി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post