Trending

മുണ്ടക്കൈ -ചൂരൽമല ദുരന്തം :-ദുരിതമനുഭവിക്കുന്നവരുടെ ലോണുകൾ മുത്തൂറ്റ് ക്ലോസ് ചെയ്തു



കൽപ്പറ്റ: വയനാട് മുണ്ടക്കൈ -ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ട്ടപ്പെട്ടവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ലോണുകൾ മുത്തൂറ്റ് ക്യാപിറ്റൽ സർവ്വീസസ് ലിമിറ്റഡ് കമ്പനി ക്ലോസ് ചെയ്ത് NOC നൽകി. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മാത്യു മാർക്കോസ്, കമ്പനിയുടെ മാനേജർമാർ എന്നിവർ ദുരന്തമേഖല സന്ദർശിച്ചു.
തുടർന്ന് മേപ്പാടി ലൈബ്രറിഹാളിൽ വെച്ച് മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. രാധ രാമസ്വാമി, കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മാത്യു മാർക്കോസ് എന്നിവർ NOC വിതരണം ചെയ്തു. മരണപ്പെട്ടവരുടെയും ചികിത്സയിൽ കഴിയുന്നവരുടെയും NOC ബന്ധുക്കൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് സൂരജ് മോഹൻ,അസോസിയേറ്റ് വൈസ് പ്രസിഡണ്ട് ജോയ് പോൾ, മറ്റ് റീജിയണൽ മാനേജർമാർ, മാനേജർമാർ എന്നിവർ സന്നിഹിതരായി.

Post a Comment

Previous Post Next Post