Trending

കോളിക്കലിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു



കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ കോളിക്കൽ  തട്ടാഞ്ചേരി പി. സി. മുഹമ്മദിൻ്റെ വാഴ തോട്ടത്തിൽ ചൊവ്വാഴ്ച പുലർച്ചെ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഏകദേശം അൻപത് കിലോ തുക്കം വരുന്ന കാട്ടുപന്നിയെ വനം വകുപ്പ് എം. പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടി വെടിവെച്ച് കൊന്നു.

 കാട്ടുപന്നിയുടെ ആക്രമണത്തിൽ ഷൂട്ടർക്ക് കാലിന് ചെറിയ പരിക്ക് ഏൽക്കുകുകയും ചെയ്തു. കോളിക്കൽ വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മോയത്ത് മുഹമ്മദ്, സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ. വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡിൻ്റെ നിർദ്ദേശപ്രകാരം കാട്ടുപന്നിയുടെ ജഡം മറവു് ചെയ്തു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രുക്ഷമാണ്. വനം വകുപ്പ്
എം പാനൽ ഷൂട്ടർന്മാരുടെ കുറവു് മൂലം ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിയെ നശിപ്പിക്കുന്നതിന് സാധിക്കാത്ത സാഹചര്യം നിലവിലുണ്ട്.

Post a Comment

Previous Post Next Post