Trending

ഓണം സഹകരണ വിപണി കട്ടിപ്പാറയിൽ ആരംഭിച്ചു.



കട്ടിപ്പാറ:കൺസ്യൂമെർഫെഡുമായി സഹകരിച്ച് കട്ടിപ്പാറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കട്ടിപ്പാറ -ഇട്ട്യാപ്പാറ ബിൽഡിങ്ങിൽ ഓണം സഹകരണ വിപണി ആരംഭിച്ചു. ഓണ വിപണി ബാങ്ക് പ്രസിഡന്റ്‌ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. 

ബാങ്ക് വൈസ് പ്രസിഡന്റ്‌ എ.ടി ഹരിദാസൻ അധ്യക്ഷത വഹിച്ചു.ബാങ്ക് ഡയറക്ടർമാരായ കെ. ആർ രാജൻ, ഐ.പി അബ്ദുൾ സലാം,രാഘവൻ വി. കെ, ലൗലി വി. കെ, ഗീത. സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഷെറിൻ പി ഭാസ്ക്കരൻ സ്വാഗതവും ഡയറക്ടർ ശശീന്ദ്രൻ പി. കെ നന്ദിയും പറഞ്ഞു.

പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രണമാണ് ഇത്തരം സഹകരണ വിപണികളിലൂടെ ലക്ഷ്യമിടുന്നത്. സബ്‌സിഡി -നോൺ സബ്‌സിഡി ഇനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാവും.

Post a Comment

Previous Post Next Post