കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ വയോജനങ്ങൾക്കായ് വെട്ടിഒഴിഞ്ഞ തോട്ടം ജി എൽ പി സ്കൂളിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പ് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് ഉത്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ് പൂലോട്,ഷാഹിം ഹാജി, മുഹമ്മദ് മോയത്ത്, VOT ജി എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ അഷറഫ്, മെഡിക്കൽ ഓഫീസർ ദിവ്യശ്രീ എന്നിവർ ആശംസകൾ അറിയിച്ചു.
