Trending

കൊടുവള്ളി നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇനി ഇലക്ട്രിക് ഓട്ടോകൾ.



കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇനി മുതൽ ഇലക്ട്രിക് ഓട്ടോകൾ.മൂന്ന് ഇലക്ട്രിക് ഓട്ടോകളാണ് നഗരസഭയുടെ ക്ലീനിംഗ് പ്രവർത്തനങ്ങൾക്കു വേണ്ടി സജ്ജമാക്കിയത്.

ഓട്ടോകളുടെ ഫ്ലാഗ് ഓഫ് കർമ്മം നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫീന ഷമീർ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി. നൂർജഹാൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.സിയ്യാലി ഹാജി,റംല ഇസ്മായിൽ, കെ.ശിവദാസൻ,നഗരസഭ സെക്രട്ടറി സുധീർ.കെ,കൗൺസിലർമാരായ എൻ.കെ.അനിൽകുമാർ, ഷരീഫാ കണ്ണാടിപ്പൊയിൽ, കെ.എം.സുഷിനി, ഹഫ്സത്ത് ബഷീർ, ഹസീന എളങ്ങോട്ടിൽ, അഷ്റഫ് ബാവ,കെ.കെ.പ്രീത, ഹസീന നാസർ,ഷബ്ന നാസർ,ഹസീന നൗഷാദ്, അർഷ അശോകൻ, ടി.കെ.ഷംസുദ്ദീൻ,സുബു സലാം,ഷഹർബാൻ അസൈനാർ എച്ച്.ഐ.സനൽകുമാർ, ജെ.എച്ച്.ഐമാരായ ദിവ്യ റാണി,വിജിന തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post