കട്ടിപ്പാറ അക്ഷയയിലെ സങ്കേതിക പരിജ്ഞാനം നേടിയ ജീവനക്കാർ ഇല്ലാത്തതും, പ്രവർത്തന രീതിയിലെ പാകപിഴവ് മൂലം പെൻഷൻ ഗുണഭോക്ത്താക്കളുടെ വാർഷിക മസ്റ്ററിംഗ് പോലും കട്ടിപ്പാറയിൽ ഇതേവരെ പൂർത്തിയാക്കിട്ടില്ല. വാർഷിക മസ്റ്ററിംഗിനായി വാർഡുകൾ കേന്ദ്രികരിച്ച് ക്യാമ്പ് നടത്തിയെങ്കിലും കൂലിപ്പണിപ്പോലും ലീവാക്കി ഏറെ കഷ്ടപ്പെട്ട് ക്യാമ്പിൽ ഹാജരായി മസ്റ്ററിംഗ് പൂർത്തികരിച്ച പലരുടെയും മസ്റ്ററിംഗ് പരിജ്ഞാന കുറവുമൂലം പാസായില്ല. സമയബന്ധിതമായി കിടപ്പുരോഗികളുടെ
മസ്റ്ററിംഗ് പൂർത്തികരണതിന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫിസിൽ അക്ഷയ പ്രതിനിധിയെ പങ്കെടുപ്പിച്ച് യോഗം ചേർന്നെങ്കിലും മസ്റ്ററിംഗ് തിയ്യതി അവസാനിക്കുവാൻ പത്ത് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്തത് കിടപ്പുരോഗികളായവരുടെ പെൻഷൻ മുടങ്ങുവാൻ ഇടയാകും.
അക്ഷയ കേന്ദ്രം പ്രതിനിധിയെ ഫോണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്- സെക്രട്ടറി- മറ്റ് ജനപ്രതിനിധികൾ മാറി മാറി പലതവണ ബന്ധപ്പെട്ടെങ്കിലും കോൾ അറ്റൻ്റ് ചെയ്യുവാൻ പോലും പ്രതിനിധി കൂട്ടാക്കിയിട്ടില്ല. പരിജ്ഞാനമുള്ള ജീവനകാർ ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാരിന്റെ ഇ–സേവനങ്ങൾ മനപൂർവ്വം വൈകുന്നു.
വിവിധ വകുപ്പുകളുടെ നൂറ്റിയൻപതോളം സേവനങ്ങൾ പൂർണമായും ഓൺലൈൻ ആണെങ്കിലും കട്ടിപ്പാറയിലെ സാധാരണക്കാർ ഭൂരിഭാഗവും അക്ഷയ കേന്ദ്രത്തിന് പകരമായി വിവിധ ജനസേവന കേന്ദ്രങ്ങളെയും, പഞ്ചായത്തിന് പുറത്തുള്ള താമരശേരി, പുതുപ്പാടി, കോരങ്ങാട്, പൂനൂർ, തലയാട്, ഈങ്ങാപ്പുഴ എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.
കട്ടിപ്പാറയിലെ കിടപ്പുരോഗികളായവരുടെ വാർഷിക മസ്റ്ററിംഗ് സമയബന്ധിതമായി പൂർത്തിക്കരിക്കണമെന്നാവശ്യപ്പെട്ട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ അബുബക്കർകുട്ടി എന്നിവർ ജില്ലാ കലക്ട്ർക്ക് പരാതി നൽകി.
