ചമൽ :
കട്ടിപ്പാറ ഗ്രാമ പഞ്ചായത്തും, കട്ടിപ്പാറ ഹോമിയോ വെൽനസ് സെൻ്റിൻ്റെയും ആഭിമുഖ്യത്തിൽ ചമൽ മിന്നാരം ബിൽഡിംഗിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വാർഡ് മെബ്ബർ അനിൽജോർജിൻ്റെ അദ്ധ്യക്ഷതയിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു.
കട്ടിപ്പാറ ഹോമിയോ വെൽനസ് സെൻ്ററിലെ മെഡിക്കൽ ഓഫിസർ ഡോ: ഇന്ദു , പുറമേരി മെഡിക്കൽ ഓഫിസർ ഡോ: ആശ, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ, വാർഡ് മെബ്ബർ ജിൻസി തോമസ്,
എൻ പി കുഞ്ഞാലിക്കുട്ടി, ശോഭിത എന്നിവർ സംസാരിച്ചു.
ഡോ: ഇന്ദു , ഡോ: ആശ, ഡോ:പ്രഭിത എന്നിവർ ലാബോറട്ടറി പരിശോധനയോട്കൂടിയുള്ള മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി മെഡിസിനുകൾ വിതരണം ചെയ്യ്തു.

