Trending

ഓണാരവത്തിൽ നിറഞ്ഞ് നസ്രത്ത് എൽപി സ്കൂൾ



കട്ടിപ്പാറ: നന്മയുടെയും സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സമത്വത്തിൻ്റെയും സന്ദേശമായ ഓണത്തിൻ്റെ ആഘോഷാരവത്തിൽ നിറഞ്ഞ് നസ്രത്ത് എൽപി സ്കൂൾ. സ്കൂൾ അങ്കണത്തിൽ നിറഞ്ഞു നിന്ന കുട്ടികളുടേയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിൽ ഓണപ്പാട്ട് മേളത്തോടെ പരിപാടികൾക്ക് തുടക്കമായി. പൂക്കളുടെയും പാട്ടുകളുടെയും കളികളുടെയും ഉത്സവമായി മാറിയ സ്കൂൾ ഓണാഘോഷത്തിന് സ്കൂൾ മാനേജർ ഫാ. മിൾട്ടൻ മുളങ്ങാശ്ശേരി ആശംസകൾ നേർന്നു. കുട്ടികൾക്കായും രക്ഷിതാക്കൾക്കായും അധ്യാപകർക്കായും നടന്ന വ്യത്യസ്തവും ആവേശം കൊള്ളിക്കുന്നതുമായ ഓണക്കളികളിൽ എല്ലാവരും ആവശ്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രേംജി അവറുകളുടെ സാന്നിധ്യത്തിൽ ചേർന്ന സമാപന യോഗത്തിൽ പി ടി എ പ്രസിഡൻ്റ് ഷാഹിം ഹാജി, എം പി ടി എ പ്രസിഡൻ്റ് നീതു , സ്കൂൾ പ്രധാനാധ്യാപിക ചിപ്പി രാജ് എന്നിവർ മനുഷ്യസാഹോദര്യത്തെ ക്കുറിച്ചുള്ള ഓർമ്മകളോടൊപ്പം ഓണാശംസകൾ നേരുകയും ചെയ്തു. ചടങ്ങിൽ നസ്രത്ത് എൽ പി സ്കൂളിൻ്റെ അഭിമാനതാരങ്ങളായ എൽ എസ് എസ് വിജയികളായ അനുഗ്രഹ പി ,ഫാത്തിമ ഫാദിയ എന്നിവർക്കും സ്കൂളിലെ കുട്ടിക്കർഷക അവാർഡ് ജേതാവ് ആയിഷ അംന ക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണസദ്യ കുട്ടികൾക്ക് ഏവർക്കും നൽകി.

Post a Comment

Previous Post Next Post