താമരശ്ശേരി:
ചമൽ നിർമ്മല എൽ പി യുപി സ്കൂളുകൾ സംയുക്തമായി സമൃദ്ധി 2K24 ഓണഘോഷം നടത്തി.
പൂക്കളങ്ങളും മാവേലിയും, ഓണക്കളികളും, വടം വലിയും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി .കുട്ടി മാവേലിയെ എല്ലാവരും സന്തോഷത്തോടെ എതിരേറ്റു. അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ പൂക്കളം ഒരുക്കി. ദിനേശൻ ചമലും ടീമും തയ്യാറാക്കിയ ഓണസദ്യ ആഘോഷന്തിന് മാറ്റുകൂട്ടി. കുട്ടികളുടെ ഓണാഘോഷ കളികൾക്കുശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും മത്സരങ്ങളും സംഘടിപ്പിച്ചു.
സ്കൂൾ മാനേജർ ഫാ ജിന്റോ വരകിൽ ,വാർഡ് മെമ്പർ ശ്രീ അനിൽ ജോർജ്,പ്രധാന അധ്യാപകരായ ശ്രീമതി ജിസ്ന ജോസ്,റിൻസി ഷാജു
പി.ടി.എ പ്രസിഡണ്ടുമാരായ ശ്രീ പി ഹാസിഫ്, അഡ്വ.ബിജു കണ്ണന്തറ, എന്നിവർ ആശംസകൾനേർന്നു.PTA ഭാരവാഹികളായ നുറുദ്ദീൻ, ജിമ്മിച്ചൻ ദേവസ്യ, നൗഷാദ് ആറ്റുസ്ഥലം,ലജിത, ആയിഷ, ശ്രീരാജ് ദാമോദരൻ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
