പുതുപ്പാടി : ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മൽ പ്രബീഷ്- റീനയുടെ ദമ്പതികളുടെ മകൻ അനൽ പ്രബീഷ് (9) ആണ് മരണപ്പെട്ടത്.
സഹോദരങ്ങൾ : അലൻ, ആകാശ്
റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
ഈങ്ങാപ്പുഴ എംജിഎം സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി ആണ് അനൻ.
