കട്ടിപ്പാറ : നെഹ്റു യുവകേന്ദ്ര കോഴിക്കോടും, ചമൽ അംബേദ്കർ സാംസ്കാരിക നിലയം & വായനശാലയുടെയും അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ ചമൽ അംബേദ്ക്കർ ഓഡിറ്റേറിയത്തിൽ വെച്ച് നടത്തി.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് സെമിനാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അംബേദ്‌കർ സാംസാരിക നിലയം പ്രസിഡണ്ട് കെ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
താമരശ്ശേരി എക്സൈസ് പ്രിവൻ്റിവ് ഓഫീസർ ഷാജു. സി.വി. മുഖ്യപ്രഭാഷണം നടത്തി. അനിൽ ജോർജ് (നാലാം വാർഡ് മെമ്പർ) കുഞ്ഞാലി എൻ. പി, സണ്ണി തോമസ്, അനിൽകുമാർ. കെ.വി,ചന്ദ്രബോസ്സ്, രാജൻ കെ.പി, ഷീബമണി,
സ്വപ്ന , ബിനു. എൻ. കെ, ഗോകുൽ ചമൽ എന്നിവർ ആശംസ അറിയിച്ചു
. ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറിന് ശേഷം ചമൽ Dr. അംബേദ്‌കർ സാംസ്കാരികനിലയം പ്രവർത്തകർ ചമൽ അങ്ങാടിയിലേക്ക് റാലി നടത്തി.
