പുതുപ്പാടി: അടിവാരം - ചിപ്പിലിതോട് - തുഷാരഗിരി റൂട്ടിൽ കണ്ണന്താനം വ്യൂ പോയിന്റിൽ ലോഡുമായി ഇറങ്ങിവന്ന മിനിലോറി ബ്രേക്ക് നഷ്ട്ടപ്പെട്ട് മറിഞ്ഞു അപകടം.
അപകടത്തിൽ രാജസ്ഥാൻ സ്വദേശിയായ ലുക്മാൻ (40) മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.
ആറുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്.
അലി (38), സുനിൽ (27) ഉത്തം (26),
ശിർജതർ (25),
പ്രതീഷ് (38) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
രാജസ്ഥാൻ സ്വദേശികളായ ജോലിക്കാരാണ് ലോറിയിൽ ഉണ്ടായിരുന്നത്.
