Trending

അമ്പായത്തോട്‌ സ്‌കൂളിൽ 'മെഹന്ദി വൈബ്സ്‌' സംഘടിപ്പിച്ചു.



താമരശ്ശേരി : അമ്പായത്തോട്‌ എ എൽ പി സ്‌കൂളിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി മൈലാഞ്ചിയിടൽ മത്സരം നടത്തി.
ഉത്സവാന്തരീക്ഷത്തിൽ നടന്ന മത്സരത്തിൽ വൈഗ വിനേഷ്,അഹാന ടീം ഒന്നാം സ്ഥാനവും നിഹ്മ ഷംസ്, നഫീസത്തുൽ മിസ്‌രിയ ടീം രണ്ടാം സ്ഥാനവും ഷജ മെഹറിൻ,എയ്ഞ്ചൽ റോസ് ടീം മൂന്നാം സ്ഥാനവും നേടി.
സ്കൂൾ പി ടി എ പ്രസിഡണ്ട് എ ടി ഹാരിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രധാനാധ്യാപകൻ കെ കെ മുനീർ,പി സിനി,വി ഹാജറ,കെ ജാസ്മിൻ,യു ഷമീമ,പി ജിഷ,സൂര്യ മോൾ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post