Trending

കന്നൂട്ടിപ്പാറ സ്കൂളിൽ ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥിച്ചങ്ങല സംഘടിപ്പിച്ചു.



കട്ടിപ്പാറ : ഈ അധ്യയന വർഷത്തിൻ്റെ അവസാന ദിനത്തിൽ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ലഹരി മാഫിയയ്ക്കെതിരെ വിദ്യാർത്ഥിച്ചങ്ങല സൃഷ്ടിച്ചു.
   
കട്ടിപ്പാറ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ കെ അബൂബക്കർ കുട്ടി വിദ്യാർത്ഥിച്ചങ്ങലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കൊച്ചുകുട്ടികളെപ്പോലും ലക്ഷ്യമിടുന്ന ലഹരി മാഫിയക്കെതിരെ പൊതു സമൂഹം തുറന്ന യുദ്ധപ്രഖ്യാപനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷം വഹിച്ചു. ലഹരി വസ്തുക്കൾ ഉപയോഗിക്കാഗിക്കുന്നവരെയും അതിന് ഒത്താശ ചെയ്യുന്നവരെയും സമൂഹം ബഹിഷ്ക്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.HM അബുലൈസ് തേഞ്ഞിപ്പലം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഠനമാണ് തങ്ങളുടെ ഏറ്റവും വലിയ ലഹരിയെന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു.
  ഗ്രേസ് എജുക്കേഷണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ, കെ കെ സലാം, കെ ടി ആരിഫ്, കെ.പി. ജസീന ,ദിൻഷ ദിനേശ്, കെ സി ശിഹാബ് ആശംസകളർപ്പിച്ചു.
  ഫൈസ് ഹമദാനി, ഷബീജ് തേനങ്ങൽ, തസ്ലീന പി.പി ,റൂബി എം എ , അനുശ്രീ പി.പി ആര്യാമുരളി, ഷാഹിന കെ കെ, കെ.പി. മുഹമ്മദലി മുതലായവർ നേതൃത്വം കി.

Post a Comment

Previous Post Next Post