കട്ടിപ്പാറ : മലയോര ഗ്രാമങ്ങളുടെ വരദാനമായി 2019 ൽ കന്നൂട്ടിപ്പാറയിൽ സ്ഥാപിക്കപ്പെട്ട് കേവലം 5 വർഷത്തിനുള്ളിൽ കട്ടിപ്പാറ പഞ്ചായത്ത് കായിക മേളയിൽ ഹാട്രിക് കിരീടവും, ഈ വർഷത്തെ താമരശേരി സബ്ജില്ലാ കായിക മേളയിൽ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി മലയോര ഗ്രാമങ്ങളുടെ അഭിമാനഭാജനങ്ങളായി മാറിയ കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിലെ കായികപ്രതിഭകളെ നേരിട്ട് അഭിനന്ദിക്കുന്നതിനായി വെട്ടി ഒഴിഞ്ഞ തോട്ടം SSM യു.പി സ്കൂളിലെ HM നസീഫ് മാസ്റ്ററും അറബിക് അധ്യാപകൻ ഖലീൽ റഹ്മാനും സ്കൂളിലെത്തി.
PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂൾ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം നിർവ്വഹിച്ചു. കുഞ്ഞു കായിക പ്രതിഭകളെ ആദരിക്കുവാൻ മുന്നിട്ടിറങ്ങിയ SSM യുപി സ്കൂളിൻ്റെ നടപടി പ്രശംസാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.സ്കൂൾ ലീഡർ സയാൻ പി, ജനറൽ ക്യാപ്റ്റൻ ഫസാൻ സലിം , ഇഷാൻഹാസിം , മെഹ്റ ഫാത്തിമ എന്നിവർ നസീഫ് മാസ്റ്ററിൽ നിന്ന് മെമൻ്റോ ഏറ്റുവാങ്ങി. കായിക രംഗത്ത് മാത്രമല്ല അക്കാദമിക-കലാശാസ്ത്ര- GK മേഖലകളിലും കന്നൂട്ടിപ്പാറ സ്കൂളിൻ്റെ നേട്ടങ്ങൾ അതുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രേസ് എജുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുള്ള മലയിൽ, CRC കോർഡിനേറ്റർ റാലിസ രാജു, ചീഫ് കോച്ച് ഫൈസ് ഹമദാനി, കോർഡിനേറ്റർ ശിഹാബ് കെ സി, സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന , SRG കൺവീനർ ദിൻഷ ദിനേശ്,ടി. ഷബീജ്, പി.പി. തസ്ലീന മുതലായവർ ആശംസകളർപ്പിച്ചു.
റൂബി എംഎ, ആര്യാമുരളി, അനുശ്രീ പി.പി, ഷാഹിന കെ കെ, കെ.പി. മുഹമ്മദലി നേതൃത്വം നൽകി.
