Trending

താമരശ്ശേരിയിൽ ബുള്ളറ്റ് അപകടം; യുവാവിന് ഗുരുതര പരിക്ക്


താമരശ്ശേരി: ദേശീയപാത 766 കോഴിക്കോട്–കൊല്ലഗൽ റോഡിൽ താമരശ്ശേരിക്ക് സമീപം വട്ടക്കുണ്ടിൽ ബുള്ളറ്റ് അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. താമരശ്ശേരി ഓടക്കുന്ന് കണ്ടംപാറക്കൽ അക്ഷയ് കുമാർ (25) ആണ് പരിക്കേറ്റത്.

താമരശ്ശേരി ഭാഗത്തുനിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റാണ് രാത്രി 12 മണിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ഷയ് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

Post a Comment

Previous Post Next Post