ചമൽ : ചമൽ ഗവൺമെന്റ് എൽ പി സ്കൂളിലെ 2026- 27 വർഷത്തെ കലോത്സവത്തിന് (WINGS-2026) തിരശ്ശീല വീണു.രണ്ടുദിവസങ്ങളായി സ്കൂളിൽ നടന്നുവന്ന വാശിയേറിയ കലാ മത്സരങ്ങൾ അവസാനിക്കുമ്പോൾ
പൂമ്പാറ്റയ്ക്കെതിരെ
തുമ്പികൾ വ്യക്തമായ മേൽക്കൈ നേടി.
സ്കൂളിലെ അക്കാദമിക, കലാകായിക,ശാസ്ത്ര മത്സരങ്ങളെല്ലാം ഇപ്പോൾ ഇരു പാർട്ടികളും തമ്മിലുള്ള സൗഹൃദമത്സരമായാണ് നടത്തിവരുന്നത്.
കുട്ടികൾക്കുള്ള സമ്മാനങ്ങൾ പിടിഎ കമ്മിറ്റി നൽകി.
വിദ്യാഭ്യാസ - സാഹിത്യ പ്രവർത്തകൻ
എം.രഘുനാഥ് കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീർ ബാബു അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, എം.പി.ടി.എ ചെയർപേഴ്സൺ വിനിഷ രതീഷ്, എസ്.എം.സി. ചെയർമാൻ ഷബാന, പൂർവ്വ വിദ്യാർത്ഥി സമിതി സെക്രട്ടറി എം. എ. അബ്ദുൽ ഖാദർ, ജോഷില ജോൺ, ടി കെ അബ്ദുറഹിമാൻ,
മേരി ഷൈനി പി ജെ, ഷംല പി എച്ച്, അഖില സിപി, അതുല്യ വിഎസ്
എന്നിവർ സംബന്ധിച്ചു.