ഈങ്ങാപ്പുഴ : കൂലിയും തൊഴിൽ സാധ്യതയും വർദ്ധിപ്പിച്ചതു കൂടാതെ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്നത് ഉൾപ്പെടെ ചെയ്തു കൊണ്ട് നരേന്ദ്ര മോദി സർക്കാർ തൊഴിലുറപ്പുപദ്ധതി [VB-GRAM(G)] യെ ശക്തിപ്പെടുത്തുമ്പോൾ രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തെ ശക്തമായി ചെറുത്ത് തോല്പിക്കുമെന്ന് ബി.ജെ.പി ജില്ല സിക്രട്ടറി രാജേന്ദ്രൻ കുളങ്ങര പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനം മുതൽ ഒരു മാസം നീണ്ടു നില്ക്കുന്ന "സേവാ സങ്കല്പ് അഭിയാൻ" പരിപാടിയുടെ മുന്നോടിയായുള്ള പുതുപ്പാടി പഞ്ചായത്ത് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികൾക്കിടയിൽ സമൂഹ മാധ്യമം വഴി കേന്ദ്ര സർക്കാർ പടിപടിയായി ഈ പദ്ധതി ഇല്ലാതാക്കുകയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെതെന്ന രീതിയിൽ ഒരു സന്ദേശം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് അത്യന്തം പ്രതിഷേധാർഹമാണ്. ഇതിനെ പാർട്ടി നിയമപരമായും രാഷ്ട്രീയപരമായും നേരിടും.
മാറി മാറി കേരളം ഭരിച്ച മുന്നണികളുടെ പിടിപ്പ്കേട് കൊണ്ട് സംസ്ഥാന ഖജനാവ് കാലിയായതിനാൽ തൊഴിലാളികളുടെ കൂലിയിൽ 40% വിഹിതം നല്കാൻ യു.ഡി.എഫ് സർക്കാരിന് സാധിക്കാത്തത് മറച്ചുപിടിക്കാൻ കേന്ദ്ര സർക്കാറിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഈ തരംതാണ രാഷ്ട്രീയക്കളി ഒരിക്കലും ബി.ജെ.പി അംഗീകരിക്കില്ല.
അതിനാൽ ജനങ്ങളെയും തൊഴിലാളികളെയും വഞ്ചിക്കുന്ന ഇത്തരം നടപടികൾ ഉടൻ നിർത്തി പുതുപ്പാടിക്ക് അനുയോജ്യമായ രീതിയിൽ പദ്ധതി ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ പാർട്ടി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യന്ത്രി, പ്രധാനമന്ത്രി എന്നീ ചുമതലകളിൽ 25 വർഷം പൂർത്തീയാക്കിയൻ്റ തിഭാഗമായി അദ്ദേഹത്തിൻ്റെ ജന്മദിനമായ സെപ്തംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസക്കാലം ബൂത്തുകളിൽ ദീപം തെളിയിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പ്, സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന - പ്രസംഗ മത്സരം, കേന്ദ്രസർക്കാർ പദ്ധതികൾക്കായുള്ള ഹെൽപ് ഡസ്‌ക്, സെമിനാറുകൾ തുടങ്ങി നിരവധി പരിപാടികളാണ് ബി.ജെ.പി സംഘടിപ്പിക്കുന്നത്.
മണ്ഡലം പ്രസിഡണ്ട് തോപ്പിൽ സെബാസ്റ്റ്യൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അടിവാരം ഏരിയ പ്രസിഡണ്ട് ടി.എ. ഷാജി സ്വാഗതവും ഈങ്ങാപ്പുഴ ഏരിയ പ്രസിഡണ്ട് മനോജ് പെരുമ്പള്ളി നന്ദിയും പറഞ്ഞു.
ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡണ്ട് ജോണികുമ്പുളുങ്കൽ, ട്രഷറർ ജോസ് പ്രകാശ്, മണ്ഡലം ജന.സിക്രട്ടറി ടി.പി.അനന്തനാരായണൻ, മണ്ഡ.വൈ. പ്രസിഡണ്ടുമാരായ കെ.എം.സജീവൻ, ഏലമ്മ ജോസ്, മഹിള മോർച്ച മണ്ഡലം ജന.സിക്രട്ടറി ബിനു സിബിരാജ്, ഏരിയ ജന. സിക്രട്ടറി കെ.സി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.