Trending

പെഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് BJP തിരുവമ്പാടി മണ്ഡലം കമ്മറ്റി ഈങ്ങാപ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.



പുതുപ്പാടി : കാശ്മീരിലെ പെഹൽഗാമിൽ നിരപരാധികളായ വിനോദ സഞ്ചാരികളെ മതം നോക്കി വേർതിരിച്ച് വെടിവെച്ച് കൊന്നതിൽ പ്രതിഷേധിച്ച് BJP തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴയിൽ പ്രതിഷേധാ പ്രകടനം നടത്തി.
       ഈ അക്രമം നടത്തിയ ഭീകരർക്ക് ഒരിക്കലും രാജ്യം ഒരിക്കലും മാപ്പ് നല്കില്ല. അവധിക്കാലം ചിലവഴിക്കാനെത്തിയ വിദേശികളുൾപ്പടെ ഉള്ളവരെ കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് അതിനിഷ്ഠൂരമായി കൊല ചെയ്ത രാജ്യദ്രോഹികളെ മുഴുവൻ പിടികൂടി, ഇനി ഇത്തരം നീ ച പ്രവർത്തനം ആർക്കും ചെയ്യാൻ തോന്നാത്ത തരത്തിൽ ഏറ്റവും കടുത്ത ശിക്ഷ നല്കിയേ മതിയാവൂ എന്ന് കമ്മറ്റി ആവശ്യപ്പെട്ടു.
         BJP തിരുവമ്പാടി മണ്ഡലം ജന.സിക്രട്ടറി ടി.പി.അനന്തനാരായണൻ, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.എം.സജീവൻ, മണ്ഡലം കമ്മറ്റി അംഗം പി.മനോജ്, പി.ആർ.സഹദേവൻ, സുനിൽകുമാർ, രാജേഷ്.പി.ആർ, പ്രവീൺ പുതിയോട്ടിൽ, വിഷ്ണു വെള്ളിലാട്ടുപൊയിൽ തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post