ചമൽ: മലയോര ഹൈവേയുടെ കട്ടിപ്പാറ റീച്ചിലെ ചമൽ ഭാഗത്ത് നിർമ്മാണത്തിൻ്റെ നിശ്ചലാവസ്ഥ ഉടൻ പരിഹാരിക്കുമെന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് പ്രദേശവാസികക്ക് ഉറപ്പ് നൽകി.
നിർമ്മാണത്തിൽ പാതിവഴിയിലായ കലുങ്കുകൾ രണ്ട് ആഴ്ച്ചകൾ കൊണ്ട് പൂർത്തികരിക്കുമെന്നും,ചമൽ ടൗണിൽ തുറന്ന് കിടക്കുന്ന ട്രൈനേജുകൾ രണ്ട് ദിവസത്തിനുള്ളിൽ സ്ലാമ്പിട്ട് മൂടുമെന്നും, ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഉപറോഡുകളും,നടപ്പാതകളും സമയബന്ധിതമായി ബലപ്പെടുത്തി സഞ്ചാര യോഗ്യമാക്കുമെന്നും, ഉപറോഡുകളിൽ നിന്ന് വെള്ളം ഹൈവേയിലേക്ക് പതിക്കാതിരിക്കാൻ ജി ഐ പൈപ്പോടു കൂടിയ മിനി കൽവർട്ട് ഉടൻ സ്ഥാപിക്കുമെന്നും, നിർമ്മാണ പ്രവർത്തിക്കിടെ ജെ സി ബി മെഷിൻ്റെ ഷൗവൽ തട്ടി പരിക്കേറ്റ പോസ്റ്റ് ഓഫിസ് ബിൽഡിംഗിൻ്റെ അറ്റകുറ്റ പ്രവർത്തി റോളർ മെഷിൻ്റെ പ്രവർത്തി കഴിഞ്ഞാലുടൻ പുനർനിർമ്മിക്കുമെന്നും, അവശേഷിക്കുന്ന ഭാഗങ്ങളിലെ പോസ്റ്റുകൾ മാറ്റിയാൽ നാലു ദിവസം കൊണ്ട് ആ ഭാഗങ്ങൾ ടാറിംഗ് പൂർത്തിയാക്കുമെന്നും കിഫ്ബിക്കു വേണ്ടി അസിസ്റ്റന്റ് എഞ്ചിനീയർ ബിജു വ്യക്തമാക്കി. തുടർന്ന് സംസാരിച്ച കെ എസ് ഇ ബി പുതുപ്പാടി സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ബിൻഷു പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും 40 ഇലക്ട്രിക്ക് പോസ്റ്റുകളാണ് മാറ്റി സ്ഥാപിക്കാനുള്ളതെന്ന് വ്യക്തമാക്കി. വൈദ്യുതി കണക്ഷനായി സർവ്വീസ് വയറുകൾ ജോയിൻ്റ് ചെയ്ത് നീളം കൂട്ടിയത് മാറ്റിസ്ഥാപിക്കുമെന്നറിയിച്ചു. കെ എസ് ഇ ബി പ്രവർത്തികൾ കരാറെടുത്ത ആവേമരിയ കൺസ്ട്രേക്ഷൻ കമ്പനിയുമായി ബന്ധപ്പെടാൻ കഴിയാതെ സ്ഥിതിയിൽ പോസ്റ്റുമാറ്റുന്ന അന്തിമ തിയ്യതി പറയുവാൻ വിഷമമുണ്ടെന്നും,താമരശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ അസാന്നിദ്ധ്യത്തിലാണ് യോഗത്തിൻ പങ്കെടുത്താണെന്നും അറിയിച്ച പശ്ചാത്തലത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് 2025എപ്രിൽ മാസം 13-ാം തിയതിക്ക് മുമ്പായി
കെ എസ് ഇ ബി പ്രവർത്തികൾ ഏറ്റെടുത്ത ആവേമരിയ കൺസ്ട്രക്ഷൻ കമ്പനി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുമെന്നു അസന്നിഗ്ദമായാ പ്രഖ്യാപിച്ചു. എപ്രിലെ അവശേഷിക്കുന്ന ദിവസങ്ങളിൽ PMR കൺസ്ട്രക്ഷൻ കമ്പനി ടാറിംഗും പൂർത്തികരിക്കുമെന്ന് പ്രസിഡണ്ട് യോഗത്തെ അറിയിച്ചു. മെബ്ബർമാരായ അനിൽജോർജ്, വിഷ്ണു ചുണ്ടൻകുഴി , ജാസിൽ പുതുപ്പാടി, ബിനിഷ്കുമാർ, അബ്ദുൾ സലാം മണക്കടവൻ, മുഹമ്മദ് സി കെ, അലി സി കെ, ഷാജി പി , പി വി ഗഫൂർ, നാസർ ചമൽ, സെബാസ്റ്റ്യൻ കെ
വി , ഗോകുൽ ചമൽ, അബ്ദുറഹിമാൻ ആറാംമുക്ക് വേലായുധൻ എൻ കെ എന്നിവർ സംസാരിച്ചു.
