തിരുവനന്തപുരം : താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതില്‍ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്.കേസില്‍ പെട്ട വിദ്യാർഥികളുടെ എസ്എസ്എല്‍സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതാണെന്ന് എസ്.ഷാനവാസ് വ്യക്തമാക്കി.വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവരിച്ചു. ജുവനൈല്‍ ബോർഡ് പരീക്ഷ എഴുതാൻ അനുവാദം നല്‍കിയിരുന്നു.അതുകൊണ്ടാണ് പരീക്ഷ എഴുതാൻ അവസരം നല്‍കിയത്.എന്നാല്‍ അക്രമ വാസനകള്‍ വച്ചുപൊറിപ്പിക്കാനാകില്ല.അതുകൊണ്ടാണ് ഈ കുട്ടികളുടെ റിസള്‍ട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതെന്നും എസ്.ഷാനവാസ് വ്യക്തമാക്കി.ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.
ഷഹബാസ് വധകേസ് ; പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞത് തന്നെ ; 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്ത് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍.
byC News Kerala
•
0
