Trending

ആറാം വളവിൽ ലോറി കുടുങ്ങി; ചുരത്തിൽ ഗതാഗത തടസം


താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ടോറസ് ലോറി റിവേഴ്‌സ് എടുക്കാൻ കഴിയാതെ കുടുങ്ങിയത് കാരണം ഗതാഗത തടസം നേരിടുന്നു.

രാവിലെ ആറാം വളവിൽ ഒരു KSRTC ബസ് കുടുങ്ങിയിരുന്നു. അത് നിലവിൽ അവിടെ സൈഡിലേക്ക് മാറ്റിയിട്ടുണ്ട് 

 നിലവിൽ ബൈക്ക് മാത്രമേ കടന്ന് പോവുകയുള്ളു. ലോറി മാറ്റാൻ ശ്രമം തുടരുന്നുണ്ട്.

ഞായർ ദിവസം ആയതിനാൽ ചുരത്തിൽ വലിയ തോതിലുള്ള വാഹനത്തിരക്ക് ഉണ്ടായിരുന്നു. അതിനിടക്കാണ് ആറാം വളവിലെ ഈ സംഭവം.

Post a Comment

Previous Post Next Post