കട്ടിപ്പാറ : മലയോര ഗ്രാമങ്ങളുടെ വരദാനമായി കേവലം 5 വർഷങ്ങൾക്കു മുമ്പ് കന്നൂട്ടിപ്പാറയിൽ സ്ഥാപിതമായ ഐയുഎം LP സ്കൂൾ 2025ലെ LSS പരീക്ഷയിൽ 5 വിജയികളെ സൃഷ്ടിച്ചു കൊണ്ട് വിസ്മയം സൃഷ്ടിച്ചതിൻ്റെ അലയൊലികൾ അടങ്ങും മുമ്പെ LSS ജേതാക്കൾക്ക് സ്കൂളിൽ വൻ സ്വീകരണം നൽകി.
മുഹമ്മദ് ഹംദാൻ സി കെ, അയിശ ഹനീന, സൻഹ മറിയം, നഷ്വ പി.വി, അയിശ മെഹറിൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്.
സ്വീകരണ സമ്മേളനം കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു. കന്നൂട്ടിപ്പാറ സ്കൂളിനു മാത്രമല്ല, മലയോര ഗ്രാമങ്ങൾക്കാകെ അഭിമാനകരമാണ് ഈ നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷം വഹിച്ചു. ഈ നേട്ടത്തിനു പിന്നിൽ കഠിനാധ്വാനം ചെയ്ത കുട്ടികളെയും രക്ഷിതാക്കളെയും LSS കോർഡിനേറ്റർ ശിഹാബ് കെ സി, കൺവീനർമാരായ ജസീന കെ.പി, ആര്യാമുരളി ഉൾപ്പെടെയുള്ള അധ്യാപകരെയും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.
HM അബുലൈസ് തേഞ്ഞിപ്പലം മുഖ്യ പ്രഭാഷണം നടത്തി. ഭാവിയിൽ വലിയ വലിയ നേട്ടങ്ങൾക്കുള്ള പാഥേയമായി ഈ വിജയത്തെ ഉപയുക്തമാക്കണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. വലിയ സ്വപ്നങ്ങൾ കാണുവാൻ ഉപദേശിച്ച കലാമിൻ്റെ വാക്കുകൾ നെഞ്ചേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
SSG ചെയർമാൻ അലക്സ് മാത്യു, അബ്ദുള്ള മലയിൽ, ലിമ മുഹമ്മദ്, കെ ടി ആരിഫ് മാസ്റ്റർ, കെ.സി ശിഹാബ്, കെ കെ സലാം, പി. സജീന ടീച്ചർ ആശംസകളർപ്പിച്ചു. കെ.പി. ജസീന നന്ദി പ്രകാശിപ്പിച്ചു.
ദിൻഷ ദിനേശ്,ടി.ഷബീജ്, പി.പി. തസലീന, ഫൈസ് ഹമദാനി, ഷാഹിന കേയക്കണ്ടി, റൂബി എം.എ, പ്രബിത പി . ബി ,ഷാഹിന കെ കെ , അനുശ്രീ, ആര്യാമുരളി മിൻഹാജ്, നീതു, കെ.പി. മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.
