താമരശേരി: പഹൽഗാമിലെ ഭീകരവാദ ആക്രമണത്തിന് മറുപടിയായി
ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്ക് ഭീകരവാദികൾക്ക് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ തിരിച്ചടി നൽകിയ ധീരരായ ഭാരത സൈനികർക്കും ഇച്ഛാശക്തിയുള്ള ഭരണ നേതൃത്വത്തിനും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ത്രിവർണ്ണ സാഭിമാന യാത്ര സുബേദാർ മേജർ ഗോപിനാഥൻ എം.പി ഉത്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീവല്ലി ഗണേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ . ജില്ലാ വൈസ് പ്രസിഡണ്ട് ഷാൻ കട്ടിപ്പാറ, മണ്ഡലം വൈസ് പ്രസിഡണ്ട് ഒ.കെ. വിനോദ്, പ്രമോദ് പി.സി എന്നിവർ സംസാരിച്ചു. മനോജ് കെ പി, പ്രഭാകരൻ നമ്പ്യാർ, അനിൽകുമാർ, ഷൈമ വിനോദ്, ജോസ് കാപ്പാട്ട് മല,എകെ ബവീഷ്, ഓ പി സാജു, ഷാനവാസൻ, വത്സൻ മേടോത്ത്, , സുനിത വാസു, കെ പി രമേശൻ, ബിൽജു രാമദേശം കെ സി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി .
