കട്ടിപ്പാറ: നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിൽ സ്കൂൾ പ്രവേശനോത്സവത്തിന് ഉള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കട്ടിപ്പാറ ക്ലബ്ബിന്റെയും സ്കൂൾ പിടിഎ എക്സിക്യൂട്ടീവിന്റെയും അധ്യാപകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി. പുതിയ അധ്യയന വർഷത്തിൽ പുതിയ കൂട്ടുകാരെ വരവേൽക്കാൻ മുത്തൊറ്റിക്കൽ നസ്രത്ത് സ്കൂൾ സജ്ജമായി.
വളരെ വിപുലമായ രീതിയിൽ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനായി പ്രവർത്തനത്തിൽ സജീവപങ്കാളികളായി സഹകരിച്ച കാട്ടിപ്പാറ യങ്ങ് ലൈറ്റ്സ് ക്ലബ് അംഗങ്ങൾക്ക് മാനേജ്മെന്റ് നന്ദി പറഞ്ഞു. ക്ലബിൻ്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ എന്നും പുതു തലമുറയ്ക്ക് നല്ലൊരു മാതൃകയാണെന്ന് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് പറയുകയുണ്ടായി. സ്കൂളിൻ്റെ എല്ലാ കാര്യങ്ങളിലും സജീവമായി പങ്കു ചേരുന്ന പി ടി എ പ്രസിഡൻ്റ് ശ്രീ ഷാഹിം ഹാജിയുടെയും എം പി ടി എ പ്രസിഡൻ്റ് നീതു വിൻ്റെയും നേതൃത്വത്തെയും മാനേജ്മെന്റ് നന്ദിയോടെ അനുസ്മരിക്കുകയുണ്ടായി. അധ്യാപകരായ അരുൺ ജോർജ്,ബിന്ദു കെ എസ്, മരിയ ജോസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
