Trending

കട്ടിപ്പാറ പൗരാവലി ആദരവ് നൽകി.




കട്ടിപ്പാറ: കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കട്ടിപ്പാറ പൗരാവലി നീണ്ട 25 വർഷക്കാലം കട്ടിപ്പാറ റബ്ബർ ഉത്പാദക സംഘം പ്രസിഡണ്ട് ആയിരുന്ന ഏറത്ത് സെബാസ്റ്റ്യനെ ഉപഹാരം നൽകി ആദരിച്ചു.

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസ് യോഗം ഉത്ഘാടനം ചെയ്തു. സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി.സെബാസ്റ്റ്യൻ അധ്യക്ഷം വഹിച്ച യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട് മുഖ്യപ്രഭാഷണം നടത്തി. ഷാൻ കട്ടിപ്പാറ, ബാബു കുരിശിങ്കൽ, രാജു തുരുത്തി പള്ളി, സി.കെ.സി അസൈനാർ, സലിം പുല്ലടി, ബാബു വി.പി, ദേവസ്യ മഞ്ഞാനയിൽ, ലത്തീഫ് പി.എ, അസീസ് വെട്ടിഒഴിഞ്ഞതോട്ടം, എ.കെ. ലോഹിതാക്ഷൻ, അശോകൻ എ.കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post