കട്ടിപ്പാറ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടിപ്പാറ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും SSLC, Plus2 ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കലും, നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായവും നൽകി. യൂണിറ്റ് പ്രസിഡണ്ട് സി.കെ.സി അസൈനാർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി ഉത്ഘാടനം ചെയ്തു.
യോഗത്തിൽ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി മുഖൃപ്രഭാഷണം നടത്തി. ട്രഷറർ വി.സി അഷ്റഫ് വരവ് ചെലവ് കണക്കവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുൾ റഷീദ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
യൂണിറ്റ് ജനറൽ സെക്രട്ടറി ഏ.കെ.ലോഹിതാക്ഷൻ സ്വാഗതവും, യൂണിറ്റ് സെക്രട്ടറി താജുദ്ദീൻ നന്ദിയും പറഞ്ഞു
