കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ വായന ദിനവും സംഗീത ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സമുചിതമായി നടത്തി. സ്കൂൾ മാനേജർ റവ.ഫാ. മിൽട്ടൺമുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ്മിസ്ട്രസ് ബെസി.കെ. യു സ്വാഗതം ആശംസിച്ചു. ഗായികയും എഴുത്തുകാരിയും ബി ആർ സി ട്രെയിനറുമായ ഷൈജ കെ പരിപാടി ഉദ്ഘാടനം ചെയ്തു.
സംഗീത ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ ലീഡർ ലിഷ തെരേസ് തോമസ് സംസാരിച്ചു. സംഗീത അധ്യാപിക ലിസി എം എ യുടെ നേതൃത്വത്തിൽ നടത്തിയ ഗാനമാലിക സംഗീത പരിപാടി ചടങ്ങിന് മോടികൂട്ടി. പി.ടി എ വൈസ് പ്രസിഡൻ്റ് ബാബു വി പി, അധ്യാപക പ്രതിനിധി സ്മിത തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാരംഗം കൺവീനർ ഷീന ജോസഫ്, സംഗീത അധ്യാപിക ലിസി എം എ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
