Trending

ലഹരി വിരുദ്ധ ദിനം ആചരിച്ചു.



കട്ടിപ്പാറ :  കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. 

സ്കൂൾ ഹെഡ് മിസ്ട്രസ് ബെസി കെ.യു, അധ്യാപക പ്രതിനിധി ജിയോ ജോർജ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.വ്യക്തിത്വ വികസന ക്ലബ്ബ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ റാലി നടത്തി. പ്ലക്കാർഡ് നിർമ്മാണം, മുദ്രാവാക്യ രചന, ഉപന്യാസം ,പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായി.

ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് അധ്യാപകരായ പ്രിൻസി ഭാസ്കരൻ ,സിസ്റ്റർ ദീപ്തി തോമസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post