Trending

ലഹരിക്കെതിരെ കൈകോർത്ത് നസ്രത്ത് എൽപി സ്കൂളിലെ കുരുന്നുകൾ.



കട്ടിപ്പാറ: നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിലെ കുരുന്നുകൾ ലഹരിക്കെതിരെ കൈകോർത്തു. ലോകലഹരിവിരുദ്ധ ദിനത്തോടനുബന്ധച്ച് സ്കൂളിൽ നടത്തിയ പ്രത്യേക പരിപാടി പി ടി എ പ്രസിഡന്റ് ഷാഹിം ഹാജി ഉദ്ഘാടനം ചെയ്തു. 


മുഖ്യാതിഥിയായി സ്കൂൾ മാനേജർ ഫാ. മിൾട്ടൺ മുളങ്ങാശ്ശേരി ലഹരിക്കെതിരെ നാം ബോധവാന്മാരാകണമെന്ന് ഉദ്ബോധിപ്പിച്ചു. ലഹരിക്കെതിരെ പ്രതികരിക്കുന്നതോടൊപ്പം ആരോഗ്യമുള്ള തലമുറയായി നാം മാറണമെന്നും പറഞ്ഞു കൊണ്ട് ഗവൺമെൻ്റ് ആഹ്വാനം ചെയ്ത സൂമ്പ പരിശീലനം പ്രധാനാധ്യാപിക  ചിപ്പി രാജ് കുട്ടികളെ പരിചയപ്പെടുത്തി.


 പരിപാടിയിൽ നടത്തിയ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. കുട്ടികളുടെ പ്രതിനിധി ഋതുനന്ദ ലഹരി വിമുക്ത നാടിനായി നമുക്ക് കൈകോർക്കണമെന്ന് ആഹ്വാനം നൽകി. കൈകൾ കോർത്ത് ലഹരിക്കെതിരെ തന്നാലാകുന്നത് ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത് നസ്രത്ത് എൽ പി സ്കൂളിലെ കുട്ടികൾ. ലഹരി വിരുദ്ധ സന്ദേശ പോസ്റ്റർ മത്സരം, കഥ കവിത മത്സരങ്ങൾ, കൊളാഷ് നിർമ്മാണം. കുട്ടി ചങ്ങല എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ നടത്തി.

അധ്യാപകരായ അമൽ വിനോയി, സി. ജിൻസി, ജിതിൻ സജി, സോണിയ പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post