കട്ടിപ്പാറ: കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂൾ വിദ്യാരംഗംകലാ സാഹിത്യവേദി , കലാകാരനും മുൻ ഹെഡ്മാസ്റ്ററുമായ ടി.ജി ജോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരി അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ടി.ജെ ജോസ് നിർവ്വഹിച്ചു.
പി.ടി.എ പ്രസിഡണ്ട് വി.പി ഷമീർ, ഷിബു കെ.ജി, സരില ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. വായനാ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മൽസരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ബ്ലസ്സി സ്വാഗതവും എലിസബത്ത് കെ എം നന്ദിയും പറഞ്ഞു. തുടർന്ന്
കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.
