Trending

ലഹരിയോട് വിട: മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ലഹരി വിരുദ്ധ ദിനം ആചരിച്ചു.



ഈങ്ങാപ്പുഴ: മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വിവിധ പരിപാടികളോടുകൂടി ആചരിച്ചു. സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ ലഹരി ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ സന്ദേശം നൽകി.
തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സ്കൂൾ സി ഇ ഒ റവ. ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ സിജോ പന്തപ്പിള്ളിൽ ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും അതിൽ അകപ്പെടാതിരിക്കാൻ കുട്ടികൾ ശ്രദ്ധിക്കേണ്ടതെങ്ങനെയാണെന്നും സന്ദേശം നൽകി.

താമരശ്ശേരി സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാസ് വി.വി. ബോധവൽക്കരണക്ലാസിന് നേതൃത്വം നൽകി. 
പരിപാടിയുടെ ഭാഗമായി സ്കൂൾ ലീഡർ കാഷിഫ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ ഷമ്രാസ് നന്ദി അർപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post