Trending

കട്ടിപ്പാറ തിരുകുടുംബ ദൈവാലയത്തിൽ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ മഹോത്സവവും പ്ലാറ്റിനം ജൂബിലി സമാപനവും 2026 ജനുവരി 15, 16,17,18 തീയതികളിൽ നടക്കും.




കട്ടിപ്പാറ : കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിൽ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും സംയുക്ത തിരുനാൾ മഹോത്സവവും പ്ലാറ്റിനം ജൂബിലി സമാപനവും 2026 ജനുവരി 15 ,16, 17, 18 ( വ്യാഴം, വെള്ളി ,ശനി, ഞായർ) ദിവസങ്ങളിൽ നടത്തപ്പെടും. ഇതുമായി ബന്ധപ്പെട്ട വിപുലമായ തിരുനാൾ കമ്മിറ്റി രൂപീകരണം നടന്നു. അതിവിപുലമായ രീതിയിൽ തിരുനാൾ ആഘോഷങ്ങൾ നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഒരു വർഷം നീണ്ടുനിന്ന വിവിധ ജൂബിലി പരിപാടികൾക്ക് ജനുവരി 17 ന് സമാപനമാകും.2025 ജനുവരി മാസം 17 ന് അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവ് ഉദ്ഘാടനം ചെയ്ത പ്ലാറ്റിനം ജൂബിലി വർഷം വൈവിധ്യമാർന്ന പരിപാടികളോട് കൂടിയാണ് ഇടവകജനം കൊണ്ടാടിയത്. 


ജനുവരി 15 വ്യാഴാഴ്ച 4.45 ന് ഇടവക വികാരി മിൽട്ടൺ മുളങ്ങാശ്ശേരി കൊടി ഉയർത്തുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. ആദ്യ ദിനമായ ജനുവരി 15 വ്യാഴാഴ്ച ആഘോഷമായി ദിവ്യബലിയിൽ താമരശ്ശേരി ഫൊറോന വികാരി വെരി.റവ.ഫാ. തോമസ് ചിലമ്പിക്കുന്നേൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഇടവകയിൽ സേവനം ചെയ്ത മുൻ വികാരിമാർ സഹ കാർമികരാകും. തുടർന്ന് നടക്കുന്ന സമർപ്പിത സംഗമത്തിൽ ഇടവകയിലെ വൈദികർ, മുൻ വികാരിമാർ ഇടവകയിലെ സമർപ്പിതർ, ഇടവകയിൽ സേവനം ചെയ്ത സമർപ്പിതർ തുടങ്ങി നൂറോളം സമർപ്പിതർ സംഗമത്തിൽ പങ്കെടുക്കും. സമർപ്പിതരെ ആദരിക്കുന്ന ഈ സംഗമത്തിൽ വച്ച് ഇടവകയിലെ മുൻ കൈകാരന്മാരെയും ആദരിക്കുന്നു. തുടർന്ന് സ്നേഹവിരുന്നോടു കൂടി ഒന്നാം ദിനം പരിപാടികൾക്ക് സമാപനം ആകും.

 പതിനാറാം തീയതി വെള്ളിയാഴ്ച ഇടവകയിൽ മരണപ്പെട്ട പൂർവ്വികരെ അനുസ്മരിച്ചു കൊണ്ടുള്ള പ്രത്യേക തിരുനാൾ കുർബാനയിൽ റവ.ഫാ.ഡോ. ജോസഫ് ക്രിസ്റ്റി പള്ളിയോടിൽ മുഖ്യ കാർമികത്വം വഹിക്കും. ഇടവക അംഗങ്ങളായ ഏഴോളം വൈദികർ സഹകാർമികരാകും.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇടവകക്കാരായവരെ ആദരിക്കും. തുടർന്ന് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന സാമൂഹ്യ നാടകമായ ലക്ഷ്മണരേഖ പരിപാടികൾക്ക് മറ്റേകും.

 പതിനേഴാം തീയതി ശനിയാഴ്ച്ച ജൂബിലി സമാപന ദിനമായി ആഘോഷപൂർവ്വം കൊണ്ടാടുന്നു. അന്നേദിവസം രാവിലെ ഇടവകയിലെ വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വിശുദ്ധ കുർബാനയും സ്നേഹസംഗമം നടത്തപ്പെടും. അന്നേദിവസം വൈകിട്ട് 4. 45 ന് താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും ഒപ്പം ഇടവകയിലെ കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടത്തപ്പെടുന്നു. താമരശ്ശേരി ഫൊറോനയിലെ വൈദികർ സഹകാർമികരാകും. 

 പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഒരുക്കിയ ജൂബിലി ഭവനത്തിന്റെ താക്കോൽ ദാനവും അന്നേദിവസം നടക്കും. അതോടൊപ്പം ജൂബിലി വർഷത്തിൽ ജന്മം കൊണ്ട കുഞ്ഞുങ്ങൾക്കുള്ള സ്വർണനാണയ സമ്മാനവും അഭിവന്ദ്യ പിതാവിനാൽ നല്കപ്പെടും. ഇടവകയുടെ വളർച്ചയിൽ നാഴികക്കല്ലായി മാറിയവരെ അഭിവന്ദ്യ
 പിതാവ് പ്രത്യേകം ആദരിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയ ആഘോഷമായ തിരുനാൾ പ്രദക്ഷിണവും കുരിശു പള്ളിയിലേക്ക് നടത്തപ്പെടും.

 പതിനെട്ടാം തീയതി ഞായറാഴ്ച്ച തിരുനാളിന്റെ സമാപന ദിനത്തിൽ താമരശ്ശേരി രൂപത വികാരി ജനറാൾ വെരി.റവ. മോൺ. അബ്രഹാം വയലിന്റെ നേതൃത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും, ലദീഞ്ഞും തുടർന്ന് പ്രദക്ഷിണവും നടത്തപ്പെടും. അനുഗ്രഹത്തിന്റെയും, സന്തോഷത്തിന്റെയും, ഒരുമയുടെയും, ആഘോഷങ്ങൾക്ക് ഇനി ഏതാനും ദിനങ്ങൾ കൂടി മാത്രം. തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി റവ.ഫാ. മിൽട്ടൺ മുളങ്ങാശ്ശേരിയുടെയും കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ജൂബിലി കമ്മിറ്റിയംഗംങ്ങൾ , കുടുംബ കൂട്ടായ്മ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

Post a Comment

Previous Post Next Post