ചമൽ : ഗവ. എൽ. പി സ്കൂൾ ചമലിലെ ആദ്യ കാല അധ്യാപകനായ തോമസ് സാറിന് പി. കെ. ശ്രീനേഷ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ചമൽ അങ്ങാടിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
7-ാം വാർഡ് മെമ്പർ കെ.സി ലെനിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ്. പ്രസിഡന്റ് വിഷ്ണു ചുണ്ടൻകുഴി മുഖ്യ പ്രഭാഷണം നടത്തി. 8-ാം വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത്, അഡ്വ. ബിജു കണ്ണന്തറ,അനിൽ കുമാർ, പി. വി കോയ, വി. ജെ. ഇമ്മനുവൽ, സെബാസ്റ്റ്യൻ കെ.വി ,അബ്ദുൾ ഖാദർ മാസ്റ്റർ,ജോഷി, എ. ടി. ബാലൻ,എൻ. പി. സലീം,ദിനേശൻ എന്നിവർ അനുശോചനം രേഖപ്പെടുത്തിയ യോഗത്തിൽ എൻ. പി. കുഞ്ഞാലിക്കുട്ടി സ്വാഗതവും ബേബി കുടിയിരിക്കൽ നന്ദിയും പറഞ്ഞു.
