കട്ടിപ്പാറ : ചമൽ - ചുണ്ടൻകുഴി കുട്ടിച്ചാത്തൻ കാവ് വിഷ്ണുമായ ദേവസ്ഥാനത്ത് ഈ വർഷത്തെ തിറ മഹോത്സവം 2026 മാർച്ച് 4-ാം തീയതി (കുംഭം 20) നടത്തുന്നതിന് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കാവിൽ ചേർന്ന യോഗത്തിൽ 51 അംഗ ഉത്സവ കമ്മിറ്റി രൂപീകരിച്ചു.
ചന്ദ്രൻ സി.കെ, ഉണ്ണി പൂവ്വത്തിങ്ങൽ, രാജു കേളൻമൂല, സത്യൻ സി.കെ, ശശി കേളൻമൂല എന്നിവരെ രക്ഷാധികാരികളായി യോഗത്തിൽ തെരഞ്ഞെടുത്തു.
രാമൻകുട്ടി പി.എം പ്രസിഡന്റായും, സുരേഷ് കെ.പി വൈസ് പ്രസിഡന്റായും, പ്രേമൻ എം.പി സെക്രട്ടറിയായും, ജോബീഷ് പി.കെ ജോയിന്റ് സെക്രട്ടറിയായും, ബാബു കെ.കെ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
തിറ മഹോത്സവം ഭക്തിസാന്ദ്രമായും വിപുലമായും നടത്തുവാൻ യോഗം തീരുമാനിച്ചു.
