താമരശ്ശേരി: മലയോര മേഖലയുടെ യാത്രാക്ലേശത്തിന് പരിഹാരമായി താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ഡോ. എം.കെ. മുനീർ എം.എൽ.എ. ഗതാഗത മന്ത്രിക്ക് കത്ത് നൽകിയതായും ഡിപ്പോയുടെ നവീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്നും എം.എൽ.എ അറിയിച്ചു.
ബസുകളുടെ കുറവ് സർവീസുകളെ ബാധിക്കുന്നുണ്ടെന്നും
നിലവിൽ 37 ഓർഡിനറി ഷെഡ്യൂളുകളുള്ള ഡിപ്പോയിൽ വെറും 39 ബസുകൾ മാത്രമാണുള്ളത്. ഇതിൽ തന്നെ മൂന്ന് ബസുകൾ അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിലാണ് (Dock). സ്പെയർ ബസുകളുടെ അഭാവം മൂലം നിലവിലുള്ള സർവീസുകൾ പോലും പലപ്പോഴും മുടങ്ങുന്ന അവസ്ഥയാണ്. പുതുതായി ആരംഭിക്കാൻ നിശ്ചയിച്ചിട്ടുള്ള നരിക്കുനി സർവീസ് കൂടി കണക്കിലെടുത്ത്, അടിയന്തരമായി 3 ലെയ്ലാൻഡ് ഓർഡിനറി ബസുകൾ കൂടി അനുവദിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
കലാകാലങ്ങളായി അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന ഡിപ്പോയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പി.പി.പി (Public-Private Partnership) മാതൃകയിലുള്ള വിപുലമായ പദ്ധതി തയ്യാറാക്കി വരികയാണ്. ആയതിന്റെ ഡ്രോയിങ് പൊതുമരാമത്ത് ആർക്കിടെക്ട് വിഭാഗം തയ്യാറാക്കി അവസാനം ഘട്ടത്തിലാണെന്നും എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു.
