ഈങ്ങാപ്പുഴ : ഇൻഫൻ്റ് ജീസസ് ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ റോളർ സ്കേറ്റിംഗ് മത്സരത്തിൽ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജോ പന്തപ്പിള്ളിൽ വിജയികളെ അഭിനന്ദിക്കുകയും അവരുടെ പരിശ്രമത്തെ പ്രശംസിക്കുകയും ചെയ്തു.
സ്കൂൾ സിഇഒ ഫാ. തോമസ് മണ്ണിത്തോട്ടം വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിൽ ഇത്തരം കായിക മത്സരങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഓർമ്മിപ്പിച്ചു. ഭാവിയിലും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹം വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.
