Trending

ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ മകരസംക്രമ ദിനത്തിൽ താമരശ്ശേരിയിൽ ബിജെപി അയ്യപ്പ ജ്യോതി തെളിയിച്ചു..




താമരശ്ശേരി : മാർക്സിസ്റ്റ് , കോൺഗ്രസ് മുന്നണികളുടെ ശബരിമല സ്വർണ്ണ കൊള്ളക്കെതിരെ മകരസംക്രമ ദിനത്തിൽ അയ്യപ്പ ജ്യോതി തെളിയിച്ച് ബിജെപി പ്രതിഷേധിച്ചു.

അയ്യപ്പന്റെ സ്വർണം കട്ടുമുടിക്കുന്ന സിപിഎം-കോൺഗ്രസ് സംഘത്തിനെതിരെ ബിജെപി സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻെറ ഭാഗമായിട്ടാണ് പരിപാടി.
താമരശ്ശേരി ടൗണിൽ ബിജെപി പ്രവർത്തകർ അയ്യപ്പൻറെ ഛായാചിത്രത്തിനു മുന്നിൽ നിലവിളക്കും ചെരാതുകളും തെളിയിച്ചു.

സ്വർണ്ണ കൊള്ളയ്ക്ക് കൂട്ടുനിന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള ഉന്നതരെ അറസ്റ്റ് ചെയ്യണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി റൂറൽ ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ആവശ്യപ്പെട്ടു.

ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റി ഓഫീസിലും തുടർന്ന് താമരശ്ശേരി ടൗണിലും ബിജെപി പ്രവർത്തകർ അയ്യപ്പ ജ്യോതി തെളിയിച്ചു.

പരിപാടിയിൽ താമരശ്ശേരി നോർത്ത് ഏരിയ പ്രസിഡൻറ് കെ പി സുധീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻറ് ഷൈമ വിനോദ്,
ബബീഷ് എ.കെ , ഒ.കെ. ഷാജി ,എ. പി .ചന്ദ്രൻ , രാമചന്ദ്രൻ കെ .സി , സന്തോഷ് സി. കെ , ഉണ്ണികൃഷ്ണൻ ശിവശൈലം, അശോകൻ.എ.എൻ നേതൃത്വം നൽകി

Post a Comment

Previous Post Next Post