താമരശ്ശേരി: എക്സൈസ് റേഞ്ച് ഓഫീസിന് കീഴിൽ ഉൾപ്പെട്ട ഹോട്ട്സ്പോട്ടുകളായ പൂനൂർ, ഓമശ്ശേരി, കൊടുവള്ളി, തലയാട്, അമ്പായത്തോട് എന്നിവിടങ്ങളിൽ താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫീസും, താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസും, കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗഷൻ ബ്യൂറോ ഓഫീസും സംയുക്തമായി പരിശോധനകൾ നടത്തി. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും മിന്നൽ പരിശോധന നടത്തി. വരും ദിവസങ്ങളിലും ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് മിന്നൽ പരിശോധനകൾ ഉണ്ടാകുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ തമ്പി എ ജി പരിശോധനകൾക്ക് നേതൃത്വം നൽകി. പാർട്ടിയിൽ താമരശ്ശേരി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു സിജിയും കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗഷൻ ബ്യൂറോയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ബാബു പിയും പ്രിവന്റീവ് ഓഫീസർ സുബീഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ്, അർജു എന്നിവരും ഉണ്ടായിരുന്നു
ലഹരി ഹോട്ട്സ്പോട്ടുകളിൽ എക്സൈസിന്റെ മിന്നൽ പരിശോധന.
byC News Kerala
•
0
