Trending

സ്നേഹ സംഗമവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും




കട്ടിപ്പാറ: ഹോളി ഫാമിലി ഹൈസ്കൂൾ 1997 ബാച്ചിന്റെ മൂന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സഹപാഠികളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും സഹപാഠികൾക്കായുള്ള സൗഹൃദ പ്രവർത്തനങ്ങളും അരങ്ങേറി.

നിലവിലെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി വാർഷിക റിപ്പോർട്ടും വരവ്–ചെലവ് കണക്കും അവതരിപ്പിച്ചു.
റഫീഖ് കാരപ്പറ്റ, ബോണി ലൂക്കോസ്, സുബൈർ, ഷിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സഹപാഠികൾക്കായി ന്യൂ ഇയർ സമ്മാനങ്ങളും വിതരണം ചെയ്തു.

പുതിയ ഭാരവാഹികളായി
പ്രസിഡന്റ്: ബോണി ലൂക്കോസ്
സെക്രട്ടറി: ഷൈനി
ട്രഷറർ: ഷിബു
എന്നിവരെ തിരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് ബിജു അധ്യക്ഷനായി. സെക്രട്ടറി അമ്പിളി സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post