Trending

കൊടുവള്ളി പാലക്കുറ്റിയിൽ മന്തി കടയ്ക്ക് തീപിടിത്തം; കട പൂർണമായും കത്തി നശിച്ചു.




കൊടുവള്ളി: പാലക്കുറ്റി ദേശീയ പാതയോരത്ത് പ്രവർത്തിച്ചിരുന്ന അൽ റയ്ദാൻ മന്തി കടയ്ക്ക് ഇന്ന് രാവിലെ തീപിടിത്തം ഉണ്ടായി. തീപിടിത്തത്തിൽ കട പൂർണമായും കത്തി നശിച്ചു. രാവിലെ ഉണ്ടായ അപകടത്തിൽ കടയ്ക്കുള്ളിലെ എല്ലാ സാധനങ്ങളും നശിച്ചതായി പ്രാഥമിക വിവരം.

വിവരം ലഭിച്ച ഉടൻ ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും, അപ്പോഴേക്കും തീ വ്യാപകമായി പടർന്നതിനാൽ കട പൂർണമായും കത്തി നശിച്ചു . ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

Post a Comment

Previous Post Next Post