കുന്നമംഗലം പതിനൊന്നാം മൈലിൽ കാറും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടു. കാർ യാത്രക്കാരായ രണ്ട് പേരും പിക്കപ്പ് വാൻ ഡ്രൈവറുമാണ് മരിച്ചത്.
കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), ഇങ്ങാപ്പുഴ സ്വദേശി സുബിക്കി എന്നിവരാണ് കാറിലുണ്ടായിരുന്ന മരിച്ചവർ. പിക്കപ്പ് വാൻ ഡ്രൈവറായ വയനാട് പൊയ്‌ന സ്വദേശി സമീറാണ് മറ്റൊരു മരണം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാനിലെ സഹയാത്രികനായ പൊയ്തന സ്വദേശി സഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. അപകട കാരണം വ്യക്തമല്ല.
