കട്ടിപ്പാറ : സാമൂഹിക സമത്വം, സഹോദര്യം, സാംസ്‌കാരിക ഉണർവ് എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കഴിഞ്ഞ ആറു വർഷകാലമായി പ്രവർത്തിച്ചു വരുന്ന ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാല 2026–2027 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു.
ചമൽ പ്രദേശത്തെ സാമൂഹിക– സാംസ്‌കാരിക ജീവിതത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടന്ന വാർഷിക ജനറൽബോഡിയിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
സ്ഥാപിതമായതുമുതൽ കലാ–കായിക–സാംസ്‌കാരിക രംഗങ്ങളിൽ ഒട്ടേറെ പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ സാംസ്‌കാരിക നിലയത്തിന് സാധിച്ചിട്ടുണ്ട്. കുട്ടികളും യുവജനങ്ങളും ഉൾപ്പെടെയുള്ള വിവിധ പ്രായവിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കലാമത്സരങ്ങൾ, നാടൻകലാപരിപാടികൾ, കായിക മത്സരങ്ങൾ, ഓണാഘോഷം, സാംസ്‌കാരികോത്സവങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഇതിലൂടെ പ്രദേശത്തെ ഒട്ടനവധി കലാ–കായിക പ്രതിഭകളെ കണ്ടെത്താനും അവരുടെ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും സാധിച്ചു.
വായനശാലയുടെ നേതൃത്വത്തിൽ പുസ്തകവായന പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ, വായനാ ക്യാമ്പുകൾ, അനുസ്മരണ ദിനാചരണങ്ങൾ, പൊതുചർച്ചകൾ, ബോധവത്കരണ ക്ലാസുകൾ,കർഷകരെ ആദരിക്കൽ, ശുചീകരണ പ്രവർത്തങ്ങൾ, എന്നിവയും സജീവമായി നടപ്പാക്കി. സാമൂഹിക അവബോധം വളർത്തുകയും ഭരണഘടനാ മൂല്യങ്ങൾ പുതുതലമുറയിൽ വളർത്തുകയും ചെയ്യുന്നതിൽ ഈ പ്രവർത്തനങ്ങൾ നിർണായകമായി.
2026–2027 കാലയളവിൽ കലാ–സാംസ്‌കാരിക പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനും യുവജന പങ്കാളിത്തം വർധിപ്പിക്കാനും വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും കമ്മിറ്റി ലക്ഷ്യമിടുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രദേശത്തിന്റെ സാംസ്‌കാരിക ഐക്യം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്വമുള്ള ഇടപെടലുകൾക്കും മുൻഗണന നൽകുമെന്നും പുതിയ കമ്മിറ്റി വ്യക്തമാക്കി.
കമ്മറ്റി ഭാരവാഹികൾ
രക്ഷാധികാരികൾ :
ജിൻസി തോമസ് (ബ്ലോക്ക് മെമ്പർ),
ശ്രീജില ശ്രീജിത്ത് (വാർഡ് മെമ്പർ)
പ്രസിഡന്റ് :
കെ.വി സെബാസ്റ്റ്യൻ
വൈസ് പ്രസിഡന്റ് :
ഷീലത വിജയൻ,
ബിനു എൻ.കെ
സെക്രട്ടറി :
ജോബിഷ് പി.കെ
ജോയിന്റ് സെക്രട്ടറി :
രതീഷ് പി.എം,
പ്രവീണ ജിനേഷ്
ട്രഷറർ :
സുധീഷ് പി.കെ
മീഡിയ & പബ്ലിസിറ്റി കൺവീനർ :
ഗോകുൽ ചമൽ
എക്സിക്യൂട്ടീവ് അംഗങ്ങൾ :
രാജൻ കെ.പി,
സതീഷ് കുമാർ,
വത്സല എം.എം,
സുരേഷ് കെ.പി,
ഷൈജ പി.എം,
രാജേഷ് കെ.പി,
റീജ ബാബു,
നിഷ അയ്യപ്പൻ,
മിനി കെ.സി,
രാജൻ എം,
ബൈജു പി.എം,
ബാബു കെ.കെ,
ജോനിഷ അഭിലാഷ്

