Trending

വിദ്യാർത്ഥിനികൾക്കെതിരായ ലൈംഗികാതിക്രമം: അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് DYFI സ്കൂൾ മാർച്ച്




താമരശ്ശേരി: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ മുഹമ്മദ് ഇസ്മയിൽ മുജദ്ധതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി.

ക്രിമിനൽ നടപടികൾക്കൊപ്പം ശക്തമായ വകുപ്പുതല നടപടിയും സ്വീകരിക്കണമെന്നും, ഇത്തരക്കാരെ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും DYFI നേതാക്കൾ വ്യക്തമാക്കി. അധ്യാപകൻ നേരത്തെ ജോലി ചെയ്തിരുന്ന രണ്ട് സ്കൂളുകളിലും സമാന രീതിയിലുള്ള പ്രവൃത്തികൾ നടത്തിയിട്ടുണ്ടെന്നാരോപിച്ച DYFI, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ വിവരം ചോർത്തി നൽകി അധ്യാപകനെ ഒളിവിൽ പോകാൻ സഹായിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
DYFI ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മഹ്‌റൂഫ്, ബ്ലോക്ക് പ്രസിഡന്റ് സിറാജ്, വൈസ് പ്രസിഡന്റ് ഷംജിത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സ്വാതി, അയന, ശ്രീ ബിൻ, അശ്വിൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post