താമരശ്ശേരി :
സംഗീത ഗുരുകുലം താമരശ്ശേരിയും,താമരശ്ശേരി സാംസ്കാരിക വേദിയും സംയുക്തമായി
സംഘടിപ്പിച്ച പ്രേംനസീർ അനുസ്മരണവും നസീറിൻ്റെ ചലച്ചിത്ര
പ്രദർശനവും നടത്തി.
പരിപാടിയിൽ താമരശ്ശേരി സാംസ്കാരിക വേദി പ്രസിഡൻറ് ടി ആർ ഒ കുട്ടൻ അധ്യക്ഷത വഹിച്ചു.
സംഗീത ഗുരുകുലം ഡയറക്ടർ പി വി ദേവരാജ് പ്രേംനസീർ അനുസ്മരണം നടത്തി. മികച്ച ചലച്ചിത്ര നടൻ എന്ന നിലയിലും, തികഞ്ഞ ഒരു മനുഷ്യസ്നേഹി
എന്ന നിലയിലും ജനമനസ്സുകളിൽ എക്കാലവും ജീവിക്കുന്ന വ്യക്തിത്വമാണ് പ്രേംനസീർ എന്ന് പി.വി ദേവരാജ് പറഞ്ഞു.
താരജാഡകളില്ലാതെ മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത കലാകാരനായിരുന്നു നസീർ.
സാംസ്കാരിക വേദി സെക്രട്ടറി ഗിരീഷ് തേവള്ളി, മജീദ് ഭവനം, വി കെ അഷ്റഫ് എന്നിവർ സംസാരിച്ചു.
സംഗീത ഗുരുകുലം ഹാളിൽ സജ്ജമാക്കിയ സ്ക്രീനിൽ
പ്രേംനസീറിന്റെ ആദ്യകാലത്തെ വിഖ്യാത ചിത്രങ്ങളായ നദി , ഇരുട്ടിൻറെ ആത്മാവ്
എന്നീ ചിത്രങ്ങളുടെ പ്രദർശനവും നടന്നു
