കട്ടിപ്പാറ: മലയോര പ്രദേശങ്ങളിൽ വ്യാപകമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. വനത്തിൽ ഭക്ഷണം ലഭിക്കാത്ത കാട്ടുപന്നികൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിൽ വന്ന് പൊതുജനങ്ങളെ ആക്രമിക്കുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻമ്പ് തന്നെ കാട്ടുപന്നികളെ വെടിവെച്ച് നശിപ്പിക്കുന്ന ഷൂട്ടർന്മാരോട് തോക്കുകൾ പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യാനുള്ള നിർദ്ദേശം വന്നു കഴിഞ്ഞു. ഈ തിരുമാനം ഗവ:പിൻവലിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.വി. സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. രാജു തുരുത്തിപ്പള്ളി,ഷാൻ കട്ടിപ്പാറ, സലിം പുല്ലടി, കുഞ്ഞാലികുട്ടി എൻ. പി, റെജിമണിമല, സെബാസ്റ്റ്യൻ ഏറത്ത്, ബാബു ചെട്ടിപറമ്പിൽ, സജി ടോപ്പാസ് എന്നിവർ സംസാരിച്ചു .
“കാട്ടുപന്നി ശല്യം രൂക്ഷം: ഷൂട്ടർമാരുടെ തോക്കുകൾ സറണ്ടർ ചെയ്യിപ്പിക്കരുത് കട്ടിപ്പാറ കർഷക കൂട്ടായ്മ .
byC News Kerala
•
0