Trending

ഉത്സവ തർക്കം സംഘർഷത്തിൽ കലാശിച്ചു; ആക്രമണത്തിൽ ആറുപേർക്ക് പരുക്ക്


താമരശ്ശേരി : താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങരയിൽ കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സംഘർഷമുണ്ടായി. ഇന്ന് വൈകിട്ട് 7.30ഓടെയാണ് സംഭവം.
ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറത്തുനിന്ന് ആളുകളെ വരുത്തിയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. ആദ്യം കാവിലെ ശൂലം ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടഞ്ഞു. തുടർന്ന് കോമരത്തിന്റെ കൈവശമുണ്ടായിരുന്ന വാൾ പിടിച്ചെടുത്ത് വീശുകയായിരുന്നു.
വാളിന്റെ വീശലിൽ താമരശ്ശേരി ഇരട്ടക്കുളങ്ങര സ്വദേശി കൃഷ്ണൻകുട്ടി (67)യും മകൻ ജിനീഷ് ലാൽ (46)യും വയറിന് പരുക്കേറ്റു. ബന്ധുവായ ബാലുശ്ശേരി സ്വദേശി വിനോദ് (49) ന് തലയ്ക്ക് മുറിവേറ്റു. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ ബിജില (38), പുഷ്പ (45), കല്യാണി (54) എന്നീ സ്ത്രീകൾക്കും പരുക്കേറ്റു.
പരുക്കേറ്റ എല്ലാവരും താമരശ്ശേരി താലൂക്ക്  ആശുപത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post