Trending

പൂവാറൻതോട് കാടോത്തിക്കുന്നിൽ 100 ലിറ്റർ വാഷ് പിടികൂടി

താമരശ്ശേരി: താമരശ്ശേരി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 100 ലിറ്റർ വാഷ് പിടികൂടി.  EL & IBയിലെ AEI (ഗ്രേഡ്) സുരേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി റേഞ്ച് ഇൻസ്പെക്ടർ വിപിൻ ഇ.പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

 പൂവാറൻതോട് കാടോത്തിക്കുന്ന് എസ്.ടി ഉന്നതി റോഡിന്റെ അടുത്തുള്ള തീർച്ചാലിലെ പാറക്കൂട്ടങ്ങൾക്കിടയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ വാഷാണ് കണ്ടെത്തിയത്.
സംഭവത്തിൽ അബ്കാരി  കേസ് രജിസ്റ്റർ ചെയ്തു.

പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബിനീഷ് കുമാർ, PO (ഗ്രേഡ്) ഷാജു സി.ജി., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിതിൻ എന്നിവർ പങ്കെടുത്തു.
പരിശോധനയുടെ ഭാഗമായി 40 വാഹനങ്ങളും പരിശോധിച്ചു.

Post a Comment

Previous Post Next Post